Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തീവണ്ടിയിൽ നിന്ന് പാളത്തിലേക്ക് വീണ യാത്രക്കാരന്‍ ഗുരുതരാവസ്ഥയിൽ.

തീവണ്ടിയിൽ നിന്ന് പാളത്തിലേക്ക് വീണ യാത്രക്കാരന്‍ ഗുരുതരാവസ്ഥയിൽ.
തിരു.: തീവണ്ടിയിൽ നിന്ന് പാളത്തിലേക്ക് വീണ യാത്രക്കാരന്‍ ഗുരുതരാവസ്ഥയിൽ. നെയ്യാറ്റിന്‍കര ഉച്ചക്കട തുണ്ടത്തുവീട്ടില്‍ വി. വിനീത് (33) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ തീരദേശപാതയില്‍ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയില്‍ നീര്‍ക്കുന്നത്താണ് അപകടം നടന്നത്.
        തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ നിന്നാണ് വിനീത് വീണത്. തീവണ്ടിയില്‍ നിന്ന് എങ്ങനെ വീണു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ഏഴു മണിയോടെ ഇതുവഴി നടന്നു പോയ സ്ത്രീയാണ് പാളത്തിനരികില്‍ വീണുകിടക്കുന്ന നിലയില്‍ ഒരാളെ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസ് വൈകാതെ വിനീതിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന വിനീത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement