Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാങ്ക് എടിഎമ്മിൽ മോഷണശ്രമം.

ബാങ്ക് എടിഎമ്മിൽ മോഷണശ്രമം
പത്തനംതിട്ട: എടിഎമ്മിൽ മോഷണശ്രമം. ഗ്രാമീൺ ബാങ്കിൻ്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. മോഷണശ്രമം നടത്തിയ ആളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. കലഞ്ഞൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. 
        ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെ ആണ് സംഭവം. തകര്‍ക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം എടിഎമ്മിലെ ക്യാമറയില്‍ പതിയുകയും ഉടന്‍ ഈ ചിത്രം ഉള്‍പ്പെടെ ഓഫീസിലേക്ക് സന്ദേശമെത്തുകയും ചെയ്തതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. 45 വയസ്സ് പ്രായമുള്ള പച്ച നിറത്തിലുള്ള ഷർട്ട് ധരിച്ച ആളാണ് മോഷണ ശ്രമം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement