Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ചെറിയ പെരുന്നാൾ.

ഇന്ന് ചെറിയ പെരുന്നാൾ.
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതോടെ കേരളത്തിലെ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും.
     ഇന്നലെ പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഇസ്ലാം മതനേതാക്കൾ അറിയിച്ചത്.
        തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ, വിശ്വാസികൾ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയായിരുന്നു ഇന്നലെ രാത്രി വൈകിയും വിശ്വാസികൾ.
        ഇന്ന് രാവിലെ മുതൽ വിവിധ സ്‌ഥലങ്ങളിൽ ഈദ് ഗാഹുകൾ നടക്കും. പലയിടങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

     എല്ലാ വായനക്കാർക്കും ടീം കേരളാ ഫയൽ മീഡിയയുടെ ചെറിയ പെരുന്നാൾ ആശംസകൾ...

Post a Comment

0 Comments

Ad Code

Responsive Advertisement