Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് വീണ്, പള്ളിയിൽ പോയി മടങ്ങിയ അച്ചനും മകനും മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് വീണ്, പള്ളിയിൽ പോയി മടങ്ങിയ അച്ചനും മകനും മരിച്ചു.
മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് വീണ്, പള്ളിയിൽ പോയി മടങ്ങിയ അച്ചനും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. 
        കാടാമ്പുഴ മാറാക്കര കീഴുമുറിയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ഇരുവരും ബൈക്കിനൊപ്പം കിണറ്റിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 
         അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും ചേർന്നാണ് കിണറ്റിൽ വീണവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം, ബൈക്കിന്റ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമികവിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement