Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പേന മാലിന്യം ഒഴിവാക്കും; പരീക്ഷാ മൂല്യനിര്‍ണ്ണയത്തിന് മഷിപ്പേനകള്‍ ഉപയോഗിക്കാന്‍ അദ്ധ്യാപകര്‍.

പേന മാലിന്യം ഒഴിവാക്കും; പരീക്ഷാ മൂല്യനിര്‍ണ്ണയത്തിന് മഷിപ്പേനകള്‍ ഉപയോഗിക്കാന്‍ അദ്ധ്യാപകര്‍.
പാലക്കാട്‌: പരീക്ഷാ മൂല്യനിർണ്ണയം പൂർത്തിയാകുമ്പോൾ മാലിന്യമായി കൂടിക്കിടക്കുന്ന മഷി തീർന്ന പേനകൾ പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളിലെ കാഴ്ചയാണ്. ഇതിഹ് അൽപ്പം കുറവ് വരുത്താനൊരുങ്ങുകയാണ് പാലക്കാട്ടെ ഹയർ സെക്കൻഡറി ഇംഗ്ലീഷ് അദ്ധ്യാപകർ. ഇത്തവണ പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കി ഇവർ മഷിപ്പേന കൊണ്ടാണ് ഉത്തരക്കടലാസിൽ മാർക്കിടുക. തങ്ങളാൽ കഴിയുംവിധം മാലിന്യമൊഴിവാക്കി അത്തരമൊരു സാധ്യത എല്ലാവർക്കുമായി തുറന്നിടുകയാണ് ഇംഗ്ലീഷ് അദ്ധ്യാപകർ.
         കേരള ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെൽട) എന്ന ജില്ലയിലെ ഇംഗ്ലീഷ് അദ്ധ്യാപകരുടെ കൂട്ടായ്മയാണ് ഈ ശ്രമത്തിന് ഒരുങ്ങുന്നത്. ജില്ലയിൽ പാലക്കാട്ട് രണ്ടും പട്ടാമ്പിയിൽ ഒരു ക്യാമ്പുമാണ് ഹയർ സെക്കൻഡറി ഇംഗ്ലീഷ് മൂല്യനിർണ്ണയത്തിനായുള്ളത്. ഇതിൽ 340 അദ്ധ്യാപകർ പങ്കെടുക്കും. ഇത്രയും പേർ ഉത്തരക്കടലാസ് പരിശോധനയ്ക്ക് മഷിപ്പേന മാത്രമേ ഉപയോഗിക്കൂ എന്നാണ് തീരുമാനം. മറ്റു ജില്ലകളിലെ ഉത്തരക്കടലാസുകൾ ആണ് പാലക്കാട് എത്തുക. ഒരു അദ്ധ്യാപകന് പ്ലസ് വൺ, പ്ലസ് ടു, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കായി നാനൂറോളം ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടി വരുക. അതിന് നാലു പേനകൾ വരെ ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് അദ്ധ്യാപകർ പറയുന്നത്. അങ്ങനെയെങ്കിൽ 1,360ഓളം പേനകൾ ഇംഗ്ലീഷ് അദ്ധ്യാപകരുടെ പരീക്ഷ പൂർത്തിയാകുമ്പോൾ ഉപയോഗശൂന്യമാകും. ഇതിനുപകരം മഷിപ്പേന ഉപയോഗിച്ചാൽ ഇത്രയും പേനകൾ മണ്ണിലേക്ക് എറിയപ്പെടാതെ സൂക്ഷിക്കാനാകുമെന്നും ഇവർ പറയുന്നു.
          മനിശ്ശീരിയിലെ അലൈയ്ഡ് മാനേജ്മെന്റ് കോളേജിന്റെ സഹകരണത്തോടെയാണ് അദ്ധ്യാപകർക്കുള്ള മഷിപ്പേന എത്തിക്കുന്നത്. മഷിപ്പേന കൊണ്ട് കൃത്യമായി മാർക്കിടാനുള്ള പരിശീലനവും അദ്ധ്യാപകർ നടത്തും. ഏപ്രിൽ മൂന്നിന് പാലക്കാട്ടെ മൂല്യനിർണ്ണയ ക്യാമ്പിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള അനുമതിക്കായി കെൽട കൂട്ടായ്മ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

 

Post a Comment

0 Comments

Ad Code

Responsive Advertisement