Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അദ്ധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി, കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ.

അദ്ധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി, കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ.
തിരു.: കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അദ്ധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുർര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
       എംബിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ദുരവസ്ഥ. മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് വീണ്ടും എഴുതേണ്ടത്. ഈ വിദ്യാര്‍ത്ഥികള്‍ നാലാം സെമസ്റ്റര്‍ പരീക്ഷയും എഴുതിയിരുന്നു. ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവരാണ്.
         ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ മെയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്. മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. വരുന്ന വഴിയില്‍ ഉത്തരക്കടലാസ് കാണാതായെന്നാണ് അദ്ധ്യാപകന്‍ പറയുന്നത്. വിഷയം സിന്‍ഡിക്കേറ്റ് പരിശോധിച്ചു. കേരള സർവ്വകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വൈസ് ചാൻസിലർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement