Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യാത്രാത്തിരക്ക് വർദ്ധന; കേരളത്തിലോടുന്ന ആറ് ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു.

യാത്രാത്തിരക്ക് വർദ്ധന; കേരളത്തിലോടുന്ന ആറ്  ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു.


പാലക്കാട്: യാത്രാ തിരക്ക് കൂടിയ സാഹചര്യത്തിൽ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. 
         തിരുവനന്തപുരം - മംഗളൂരു മലബാര്‍ എക്‌സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു.  തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസില്‍ ഇന്ന് ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement