Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ വ്യക്തിത്വ വികസന ക്ലാസ് - ഉല്ലാസപ്പറവകൾ 2025 സംഘടിപ്പിച്ചു.

എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ വ്യക്തിത്വ വികസന ക്ലാസ് - ഉല്ലാസപ്പറവകൾ 2025 സംഘടിപ്പിച്ചു.
മുണ്ടക്കയം: എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഉല്ലാസപ്പറവകൾ - 2025 എന്ന പേരിൽ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. 
        യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷനായ യോഗം, യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡണ്ട് ലാലിറ്റ് എസ്. തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ പി. അനിയൻ, ഷാജി ഷാസ്., സി.എൻ. മോഹനൻ, എ.കെ. രാജപ്പൻ, അനിത ഷാജി, എം.എ. ഷിനു, പി.എ. വിശ്വംഭരൻ, ശോഭ യശോധരൻ, പത്മിനി രവീന്ദ്രൻ, സിന്ധു മുരളീധരൻ, എം.വി ശ്രീകാന്ത്, കെ.റ്റി. വിനോദ്, വി.വി. അനീഷ് കുമാർ, വി.വി. വാസപ്പൻ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. 
        വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ അനൂപ് വൈക്കം പഠനക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് ഷാജി മാരൂർ പഠനക്ലാസ് നടത്തി. 

Post a Comment

0 Comments

Ad Code

Responsive Advertisement