Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ്, അമ്പതിലധികം പേർക്ക് പരിക്കേറ്റു.

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ്, അമ്പതിലധികം പേർക്ക് പരിക്കേറ്റു.
കോതമംഗലം: അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണുണ്ടായ അപകടത്തിൽ അമ്പതിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു അപകടം. മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം. 
       മത്സരത്തിന് മുമ്പായി മഴ പെയ്തിരുന്നു. ഇതോടെ കവുങ്ങിന്‍റെ തടികൊണ്ട് നിർമ്മിച്ച താത്കാലിക ഗ്യാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞു താഴ്ന്നതാണ് അപകട കാരണമായത്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയിരുന്നത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരം തുടങ്ങുന്നതിന് മുൻപ് വിജയികൾക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.  താൽക്കാലിക ഗാലറിയാണ് തകർന്നത്. 
      പരിക്കേറ്റവരിൽ 50 പേർ കോതമംഗലത്തെ ആശുപത്രികളിലും രണ്ടു പേർ തൊടുപുഴയിലെ ആശുപത്രിയിലും ചികിത്സ തേടി.

Post a Comment

0 Comments

Ad Code

Responsive Advertisement