Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലുള്ള 59 പാകിസ്ഥാനികൾ ഉടനടി രാജ്യം വിടാൻ പൊലീസ് നോട്ടീസ് നൽകി.

കേരളത്തിലുള്ള 59 പാകിസ്ഥാനികൾ ഉടനടി രാജ്യം വിടാൻ പൊലീസ് നോട്ടീസ് നൽകി.
കോഴിക്കോട്: കേരളത്തിലുള്ള 104 പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യം വിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14 വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവർക്ക് പൗരത്വം ലഭിക്കും. ഇവർ ഉടൻ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവർക്ക് കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. 55 പേർ സന്ദർശക വിസയിലും 3 പേർ മെഡിക്കല്‍ വിസയിലും എത്തിയവരാണ്. സന്ദർശക വിസയിൽ എത്തിയവർ 27നും മെഡിക്കല്‍ വിസക്കാർ 29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ച ശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടാം. ഒരാള്‍ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസില്‍ തീരുമാനമായ ശേഷമേ ഇയാളെ മടക്കിവിടൂ.
          മുപ്പതോളം പേർ ഇന്നലെ ഡല്‍ഹിയിലേക്ക് വിമാനമാർഗ്ഗം പോയി. ഇവർ അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോവും.

Post a Comment

0 Comments

Ad Code

Responsive Advertisement