Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറു വയസുകാരി കുഴഞ്ഞു വീണ് മരിച്ചു.

ആറു വയസുകാരി കുഴഞ്ഞു വീണ് മരിച്ചു.
പാലാ: ആറു വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ജു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു.
         ഗ്യാസ് സംബന്ധമായ ചില പ്രശ്നങ്ങൾ കുട്ടിയെ അലട്ടിയിരുന്നു. ഇതിനുള്ള മരുന്നുകൾ കഴിച്ചു വരുകയായിരുന്നു. ഇന്നലെ പകൽ കുട്ടി പലതവണ ഛർദ്ദിച്ചിരുന്നു. വൈകുന്നേരം ആയപ്പോൾ കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 
        കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. സംസ്‌ക്കാരം ഇന്ന്  വൈകുന്നേരം നാലിന് വീട്ടിലെ ശുഷ്രൂഷകൾക്ക് ശേഷം ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement