Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ഈരാറ്റുപേട്ട: വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. പരിക്കേറ്റ പത്തോളം പേരെ ഈരാറ്റുപേട്ടയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
           12 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വേലത്തുശേരി ഭാഗത്താണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement