Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച്‌ പി.കെ. ശ്രീമതി.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച്‌ പി.കെ. ശ്രീമതി. 
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച്‌ മുതിർന്ന നേതാവ് പി.കെ. ശ്രീമതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ. ശ്രീമതി വിലക്ക് വാർത്ത നിഷേധിച്ചത്. വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും പിൻവലിക്കണമെന്നും പി.കെ. ശ്രീമതി കുറിപ്പില്‍ ആവശ്യപ്പെട്ടു..
      ഈ മാസം 19ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പി.കെ. ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്നായിരുന്നു ഒരു പ്രമുഖ പത്രം നല്‍കിയ വാർത്തയില്‍ പറഞ്ഞത്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും പി.കെ. ശ്രീമതിയോട് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്. പാർട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോയെന്ന് പി.കെ. ശ്രീമതി ചോദിച്ചതായും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ 25ന് വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തിരുന്നില്ല.
        മധുര പാർട്ടി കോണ്‍ഗ്രസാണ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍, സംഭവം വിവാദമായതിനെ തുടർന്നാണ് പി.കെ. ശ്രീമതി തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ പത്രവാർത്ത അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് രംഗത്തു വന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement