തിരു. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നു പിടിച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റൻഡറായി ജോലി ചെയ്തിരുന്ന ദിൽകുമാർ മോശമായി പെരുമാറിയത്. രാത്രി കാണാനെത്തിയ ബന്ധുക്കളെ യുവതി സംഭവം അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്‌പെൻഡ് ചെയ്യുയുകയായിരുന്നു.
0 Comments