Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും.
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ (ഏപ്രിൽ 11) രാവിലെ 10 മണിക്ക് തുറക്കാൻ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു. തുടർന്ന് ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. 
        നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനായാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള  പാടശേഖരങ്ങളിലെ കൊയ്ത്ത് ഉടൻ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം, ഓരുവെള്ളം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും നിർദ്ദേശമുയർന്നു. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. യോഗത്തിൽ തോമസ് കെ. തോമസ് എംഎൽഎയും ഓൺലൈനായി പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement