Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട.

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട.
ന്യൂഡൽഹി: പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം, ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതിയാകും. ഇതിന്റെ മാതൃക അനുബന്ധ മായി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. പാസ്പോർട്ട് അപേക്ഷ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുനർവിവാഹത്തെ തുടർന്ന് ഭാര്യയുടെയോ ഭർത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതിയാകും. 
        അതേസമയം, പാസ്പോർട്ടിൽ നിന്ന് ദമ്പതികളിൽ ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കിൽ മരണ സർട്ടിഫിക്കറ്റോ കോടതി ഉത്തരവോ ഹാജരാക്കണം. ഇനിമുതൽ പാസ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധമായി പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.

Post a Comment

0 Comments

Ad Code

Responsive Advertisement