Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഹൽഗാം ഭീകരാക്രമണം: പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണ്ണസ്വാതന്ത്ര്യം.

പഹൽഗാം ഭീകരാക്രമണം: പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണ്ണസ്വാതന്ത്ര്യം. 
ന്യൂഡൽഹി: പഹൽഗാം ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
      സേനകളിൽ പൂർണ്ണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപടികൾക്കായി സേനകൾക്ക് പൂർണ്മായ പ്രവർത്തനസ്വാതന്ത്ര്യം (ഓപ്പറേഷണൽ ഫ്രീഡം) നൽകിയതായാണ് റിപ്പോർട്ട്. സുരക്ഷാ നടപടി ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
          ചൊവ്വാഴ്ച രണ്ട് ഉന്നതതല യോഗങ്ങൾ ചേർന്നു. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement