Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.

കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.
കോട്ടയം: പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽവീട്ടിൽ അജോമോൻ എം.പി. (22), കൊല്ലം മയ്യനാട് വടക്കുംകര കിഴക്കഞ്ചേരിക്കര ഓമനഭവനിൽ അനുരാഗ് എ. (24) എന്നിവരെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്.
      ഇന്നു രാവിലെ കൂരോപ്പട ഭാഗത്തു നിന്നാണ് അജോമോനെ എക്‌സൈസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കൂരോപ്പട തോട്ടുങ്കൽ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മണർകാട്, പാമ്പാടി, കൂരോപ്പട ഭാഗത്ത് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരമുണ്ട്. ഇതേത്തുടർന്ന് ദിവസങ്ങളോളമായി ഇയാൾ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രദേശത്ത് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ പിടികൂടിയത്. പാമ്പാടി മുനിസിപ്പൽ മൈതാനത്തിന്റെ സമീപത്തു നിന്നുമാണ് അനുരാഗിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 10 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
        എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജെ. ടോംസി, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോയ് കെ. മാത്യു, അജിത്കുമാർ കെ.എൻ., പ്രിവന്റീവ് ഓഫീസർമാരായ ശ്രീകാന്ത് പി., അനിൽ വേലായുധൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ അഭിലാഷ് സി.എ., അഖിൽ പവിത്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജിദ് പി.എ., ഷെബിൻ ടി. മാർക്കോസ്, നിധിൻ നെൽസൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ അഞ്ജു സി.എസ്. എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement