Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരണമടഞ്ഞു.

കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരണമടഞ്ഞു.
കൊച്ചി: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരണമടഞ്ഞു. ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ് ബെന്നിയാണ് (32) മരണമടഞ്ഞത്. 
      കഴിഞ്ഞ ദിവസം കുവൈത്തിൽ വെച്ച് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചിരുന്നു. തുടർചികിത്സക്കായി കുവൈത്തിൽ നിന്നും കൊച്ചിയിലേക്കുള്ള  വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു ഇദ്ദേഹം. എന്നാൽ, യാത്രാമദ്ധ്യേ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി  മുംബൈ വിമാനത്താവളത്തിൽ  ഇറക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ മുംബൈയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
       അബ്ബാസിയ ഇന്ത്യൻ സെന്ററൽ സ്ക്കൂൾ ജീവനക്കാരനായ അനൂപ് ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ആൻസി സാമുവേൽ.

Post a Comment

0 Comments

Ad Code

Responsive Advertisement