Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു.

ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു.
കൊല്ലം: ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു. അഞ്ചലിൽ ആണ് അപകടം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. അറക്കൽ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
       എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു മരണം. വിദേശത്ത് ജോലി ഉണ്ടായിരുന്ന അരുൺ, ഉത്സവത്തിൽ പങ്കെടുക്കാനായിരുന്നു നാട്ടിൽ വന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement