Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ ആണ് മരിച്ചത്. 
          ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്കു പോകുകയായിരുന്ന ബസാണ് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപം ബൈക്കിൽ ഇടിച്ചത്. ഷാദിൽ സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് ബസ് ഇടിച്ചത്. ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് ഷാദിൽ. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.
      സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചു. കോഴിക്കോട് - കുറ്റ്യാടി റോഡില്‍ ഓടുന്ന ബസുകളെല്ലാം പേരാമ്പ്ര ബസ് സ്റ്റാന്റില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഷാദിലിന്റെ സഹപാഠികളും നാട്ടുകാരും ചേർന്ന് പേരാമ്പ്ര ടൗണിലും മുളിയങ്ങലിലും വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. കൂടാതെ ബൈപ്പാസ് വഴി പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ തടഞ്ഞ് ബസ്സിലെ ആളുകളെ ഇറക്കിവിടുകയും ചെയ്തു. പലതവണയായി പേരാമ്പ്രയില്‍ ബസ് അപകടത്തില്‍ ജീവന്‍ പൊലിയുന്നത്. ജനങ്ങളുടെ ജീവന് വിലകല്പിക്കാത്ത തരത്തിലാണ് ബസുകളുടെ മത്സരയോട്ടമെന്നും ബസുകളുടെ അമിത വേഗത നിയന്ത്രിക്കാത്ത പക്ഷം, ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്നും അതിനാല്‍ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. 

Post a Comment

0 Comments

Ad Code

Responsive Advertisement