Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടയ്ക്കല്‍ ക്ഷേത്രരത്തിലെ വിപ്ലവഗാനം: ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

കടയ്ക്കല്‍ ക്ഷേത്രരത്തിലെ വിപ്ലവഗാനം: ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു.
കൊല്ലം: കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസില്‍ പ്രതികളാണ്.
         സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവഗാനം കേള്‍ക്കാനല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തില്‍ വിപ്ലവ​ഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ഡിവിഷൻ ബെ‌ഞ്ച് ചോദിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റാകാൻ 19 കേസ് ഉള്ള ആളുടെ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചു ? ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോ​ദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാല്‍, പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്.
         ഉത്സവത്തോടനുബന്ധിച്ച്‌ മാർച്ച്‌ 10ന് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായ അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
        

Post a Comment

0 Comments

Ad Code

Responsive Advertisement