Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേനലവധിക്കാലം ചെലവഴിക്കാന്‍ അമ്മവീട്ടിലെത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു.

വേനലവധിക്കാലം ചെലവഴിക്കാന്‍ അമ്മവീട്ടിലെത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. 
തിരുവല്ല: വേനലവധിക്കാലം ചെലവഴിക്കാന്‍ അമ്മ വീട്ടിലെത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ ആണ് മരിച്ചത്. ശ്യാമയുടെ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയിൻ സ്വിച്ചില്‍ നിന്ന് പോകുന്ന എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണം എന്നാണ് പ്രാഥമികനിഗമനം. വഴിയാത്രക്കാരാണ് ഹമീന്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement