Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്തു പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്തും.

രാജ്യത്തു പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്തും. 
ന്യൂഡൽഹി: രാജ്യത്തു പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾ നടത്തിയതു ജാതി സർവേയാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ജാതി സെൻസസ് നടത്താനുള്ള ഭരണഘടനാ പരമായ അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
       രാഹുൽ ഗന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു കേന്ദ്ര സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement