Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻകാവിൽ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധി.

എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻകാവിൽ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധി.
എരുമേലി: ശബരിമല അയ്യപ്പസ്വാമിയുടെ ഉടവാൾ സൂക്ഷിച്ചിരിക്കുന്ന എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻകാവിൽ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധി. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ എരുമേലി പുത്തൻകാവിനു സമീപം അയ്യപ്പൻകാവിൽ ജ്യോതിഷ പണ്ഡിതൻ ഇരിങ്ങാലക്കുട പദ്‌മനാഭ ശർമയുടെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന വിധി തെളിഞ്ഞത്.
       അയ്യപ്പസ്വാമിയുടെ പരിചാരക ദേവൻമാരിൽ പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്രനിർമ്മാണം നടത്തി ആരാധിക്കേണ്ടതാണെന്നും പ്രധാനദൈവജ്ഞൻ അഭിപ്രായപ്പെട്ടു. ജ്യോതിഷ പണ്ഡിതൻമാരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാർ, മറ്റം ജയകൃഷ്ണൻ, അരീക്കുളങ്ങര സുരേഷ് പണിക്കർ, പുതുവാമന ഹരി നമ്പൂതിരി, ശ്രീനാഥ് വടകര, ദേവീദാസൻ കണ്ണൂർ, മോഹൻ കെ. വേദ്കുമാർ, വേണുഗോപാൽ മാള, കൃഷ്ണമേനോൻ, രാമവർമ്മ, മണ്ണൂർ വിശ്വനാഥപ്പണിക്കർ, ബാലസുബ്രഹ്മണ്യം തുടങ്ങിയവരാണ് പ്രശ്ന‌ത്തിൽ പങ്കെടുത്തത്. കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പ്രശ്‌നപൂജയോടെയാണ് ദേവപ്രശ്‌ന ചിന്തയ്ക്ക് തുടക്കമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement