Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാദ പ്രസംഗം: വെള്ളാപ്പള്ളിയ്ക്ക് എതിരെ കേസ് എടുക്കാനാകില്ല.

വിവാദ പ്രസംഗം: വെള്ളാപ്പള്ളിയ്ക്ക് എതിരെ കേസ് എടുക്കാനാകില്ല.
മലപ്പുറം: വിവാദമായ പ്രസംഗത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാനാകില്ലെന്ന് നിയമോപദേശം. ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചത് എന്നതില്‍ പ്രസംഗത്തില്‍ വ്യക്തതയില്ലെന്നാണ് നിയമോപദേശം. എട്ട് പരാതികള്‍ ലഭിച്ച എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.
        മലപ്പുറം ജില്ലയിൽ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനം ആണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഒരു സമുദായത്തിൻ്റേയോ മതത്തിൻ്റെയോ പേര് പ്രസംഗത്തിൽ എവിടെയും പരാമർശിച്ചിരുന്നില്ല. എന്നാല്‍, താന്‍ പറഞ്ഞത് തൻ്റെ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.

Post a Comment

0 Comments

Ad Code

Responsive Advertisement