Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബില്ലുകളിൻമേൽ നടപടി സ്വീകരിക്കാൻ ഗവർണ്ണർമാർക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി.

ബില്ലുകളിൻമേൽ നടപടി സ്വീകരിക്കാൻ ഗവർണ്ണർമാർക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി.
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതിന്  ഗവര്‍ണ്ണമാർക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
       ബില്ലുകള്‍ വീണ്ടും പാസാക്കി, നിയമസഭ തിരിച്ച്‌ അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവർണ്ണർ നടപടി സ്വീകരിക്കണം. അനുഛേദം 200 അനുസരിച്ച്‌ ഗവർണ്ണറുടെ വിവേചനാധികാരം എന്നില്ല. സംസ്ഥാന സർക്കാരിന്‍റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവർണ്ണർമാർ പ്രവർത്തിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement