Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർ ലിഫ്റ്റിങ്ങിൽ മെഡലുകൾ നേടി ദമ്പതികൾ.

ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർ ലിഫ്റ്റിങ്ങിൽ മെഡലുകൾ നേടി ദമ്പതികൾ.
കോട്ടയം: ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർ ലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സിബി സെബാസ്റ്റ്യൻ വെങ്കല മെഡലും ഭാര്യ അനുപമ സിബി സ്വർണ്ണവും നേടി.
           ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കഴിഞ്ഞ 23നായിരുന്നു മത്സരം. വിമെൻ 45 പ്ലസ് 83 കി. വിഭാഗത്തിലാണ് അനുപമയുടെ നേട്ടം. സിബി മത്സരിച്ചത് മെൻ 50 പ്ലസ്‌ 83 കി. വിഭാഗത്തിലും. 2024 ഡിസംബറിൽ മലപ്പുറത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണ്ണവും സിബി വെള്ളിയും നേടിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും ഇരുവരും നേട്ടം ആവർത്തിച്ചു.
        കോട്ടയം കളത്തിപ്പടി സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ആണ് ഇരുവരും പരിശീലനം നടത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement