Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാര്‍പാപ്പയ്ക്ക് വിടനല്‍കി ലോകം.

മാര്‍പാപ്പയ്ക്ക് വിടനല്‍കി ലോകം.
റോം: ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിടനല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താമരിയ മാര്‍ജറി ബസിലിക്കയിൽ ആയിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. 
        പൊതുദര്‍ശനത്തിനു ശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിലാപയാത്ര ത്തയാണ് മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലെത്തിച്ചത്. 
        ഇന്ത്യന്‍ രാഷ്ട്രപതി  ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 130 പ്രമുഖര്‍ വത്തിക്കാനിലെത്തി. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, കിരണ്‍ റിജിജു, ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ ഡിസൂസ എന്നിവരും ചടങ്ങിൽ  പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ വത്തിക്കാനില്‍ ഒന്‍പത് ദിവസത്തെ ദുഃഖാചരണം ആരംഭിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement