Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17കാരനായ സഹോദരൻ പിടിയിൽ.

മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17കാരനായ സഹോദരൻ പിടിയിൽ.
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിൽ എടുത്ത 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 13ഉം 12ഉം 9ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെ 17കാരനായ സഹോദരൻ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.
        സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സ്കൂള്‍ അടച്ച ശേഷമുള്ള അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനം. കുട്ടികളുടെ അമ്മ ജോലിക്ക് പറത്തു പോകുമ്പോഴാണ് സംഭവം നടന്നത്. ബാലികാ സദനത്തിലെ കൗണ്‍സിലിങിൽ മൂത്ത കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ വിവരം കൈമാറി. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു. 17കാരനെ ഉടൻ തന്നെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പത്തനംതിട്ട പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് 17കാരനെ കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement