Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിരീക്ഷണ ക്യാമറ വെച്ചതിലെ തര്‍ക്കം; റിട്ടയേർഡ് എസ്‌ഐ അയല്‍വാസിയെ കുത്തി പരിക്കേൽപ്പിച്ചു.

നിരീക്ഷണ ക്യാമറ വെച്ചതിലെ തര്‍ക്കം; റിട്ടയേർഡ് എസ്‌ഐ അയല്‍വാസിയെ കുത്തി പരിക്കേൽപ്പിച്ചു.
തിരുവല്ല: നിരീക്ഷണ ക്യാമറ വെച്ചതിലെ തര്‍ക്കത്തിനിടെ റിട്ടയേർഡ് എസ്‌ഐ അയല്‍വാസിയെ നെഞ്ചില്‍ കുത്തി പരിക്കേൽപ്പിച്ചു. തിരുവല്ല കാവുംഭാഗം മണക്കണ്ടത്തില്‍ എം.സി. ജേക്കബിന് (63) ആണ് കുത്തേറ്റത്. ഇലഞ്ഞിമൂട്ടില്‍ രാജന്‍ എബ്രാഹാം (62) എന്നയാളാണ് കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അയല്‍ക്കാരായ ഇരുകുടുംബങ്ങളും തമ്മില്‍ വസ്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഇതിനിടെ രാജനെതിരെ ജേക്കബ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ശനിയാഴ്ച വൈകിട്ട് ജേക്കബ് വീട്ടില്‍ സിസി ക്യാമറ സ്ഥാപിച്ചു. ജേക്കബിന്റെ ഗേറ്റിന്റെ വശത്ത് സ്ഥാപിച്ച ക്യാമറാ സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും രാജന്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഇടതു നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ജേക്കബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഏതാനും വര്‍ഷം മുമ്പ് പോലീസില്‍ നിന്നും എസ്‌ഐ ആയി വിരമിച്ചയാളാണ് രാജന്‍.

Post a Comment

0 Comments

Ad Code

Responsive Advertisement