Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആം ആദ്മി പാർട്ടി എല്ലാ വാർഡുകളിലും മത്സരിക്കും.

ആം ആദ്മി പാർട്ടി എല്ലാ വാർഡുകളിലും  മത്സരിക്കും.
കോട്ടയം: ഒക്ടോബർ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അയ്മനം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കുവാൻ തീരുമാനിച്ചു. ആം ആദ്മി പാർട്ടിയുടെ അയ്മനം പഞ്ചായത്ത് കമ്മിറ്റിയുടേതാണ് തീരുമാനം. സമീപ പഞ്ചായത്തു വാർഡുകൾ പങ്കിടുന്ന ജില്ലാ, ബോക്ക് ഡിവിഷനുകളിൽ ബന്ധപ്പെട്ട പഞ്ചായത്തു കമ്മറ്റികളുമായി ആലോചിച്ച് അന്തിമതീരുമാനം എടുക്കും.
       അയ്മനത്തു കൂടിയ കമ്മിറ്റിയിൽ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പ്രൊഫ. സെലിൻ ഫിലിപ്പ്, ജില്ലാ പ്രസിഡൻ്റ് ജോയ് ആനിതോട്ടം, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് കുര്യൻ, ജില്ലാ ട്രഷറർ സണ്ണി ചാക്കോ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഇ.എം. സുരേഷ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ.കെ. ഫിലിപ്പ്, സെക്രട്ടറി ഇ.പി. ജയ്മോൻ, ട്രഷറർ ബിനു ജെയിംസ് എന്നിവരും പഞ്ചായത്ത് കമ്മറ്റി വോളൻ്റിയർമാരും പങ്കെടുത്തു. 

Post a Comment

0 Comments

Ad Code

Responsive Advertisement