Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കല്‍ പ്രവേശനപരീക്ഷ - "നീറ്റ് 2025' ഇന്നു നടക്കും.

മെഡിക്കല്‍ പ്രവേശനപരീക്ഷ - "നീറ്റ് 2025' ഇന്നു നടക്കും.
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷ - "നീറ്റ് 2025' ഇന്നു നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയുള്ള പരീക്ഷയ്ക്കായി 23 ലക്ഷത്തോളം വിദ്യാർത്ഥികള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 552 നഗരങ്ങളിലെ 566 കേന്ദ്രങ്ങള്‍ക്കൊപ്പം രാജ്യത്തിനു പുറത്തെ 14 കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. മൊത്തം 1.20 ലക്ഷം മെഡിക്കല്‍ സീറ്റുകളാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. വിദ്യാർത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാർഡ് ഉള്‍പ്പെടെ പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയിരുന്നു.
        കഴിഞ്ഞ തവണ ചോദ്യപേപ്പർ ചോർന്നതുള്‍പ്പെടെ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്നലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലും നടത്തി. പരീക്ഷാ ദിവസം ജില്ല, സംസ്ഥാന, കേന്ദ്ര തലങ്ങളിലുള്ള നിരീക്ഷണവും ഉണ്ടാകും. കുട്ടികളെ ദേഹപരിശോധനയും ബയോമെട്രിക് പരിശോധനയും കഴിഞ്ഞാണ് പരീക്ഷാ ഹാളിലേയ്ക്ക് കടത്തിവിടുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് തുടങ്ങുന്ന പരീക്ഷയ്ക്കായി രാവിലെ തന്നെ കുട്ടികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement