Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727.

സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727.
തിരു.: സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727 ആയി. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
       ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ ജെഎന്‍ വകഭേദം എല്‍എഫ് 7 ആണ് പടരുന്നത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങളുമുളളവരും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകളിലെ വര്‍ദ്ധന ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേസുകളില്‍ വര്‍ദ്ധനവുണ്ടായാല്‍ ആവശ്യമായ ആശുപത്രിക്കിടക്ക ഐസിയു കിടക്കയും ഓക്‌സിജന്‍ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്.
       എലിപ്പനി പടരുന്നതിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാനുളള ഗുളിക കഴിക്കണമെന്നും തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാകാവൂ എന്നും നിർദ്ദേശമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement