Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ശ്രീനഗർ: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടർന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക് കൂടിയുള്ള തിരച്ചില്‍ നടന്നു വരുകയാണ്.
      വൈറ്റ് നൈറ്റ് കോപ്പ്‌സിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ശക്തമായ വെടിവെയ്പ്പാണ് മേഖലയിൽ  നടന്നത്. വെടിവെയ്പ്പില്‍ നമ്മുടെ ജവാന്മാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിറിട്ടുണ്ട്. സൈനികന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും വൈറ്റ് നൈറ്റ് കോര്‍പ്പ്‌സിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
      ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കാശ്മീരിലെ ത്രാലില്‍ ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ നടന്നിരുന്നു. ത്രാല്‍ ഗ്രാമത്തിൽ ആയിരുന്നു ഭീകരർ ഉണ്ടായിരുന്നതെന്നും മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement