Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. 
കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ രമേശിൻ്റെ മകൾ അഭിത പാർവതി (18) ആണ് മരിച്ചത്. അഭിതയുടെ മാതാവും അദ്ധ്യാപികയുമായ നിഷ (47) ആണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. 
      വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ശേഷം കോട്ടയം ചന്തക്കവലയിൽ ആയിരുന്നു അപകടം. പ്ലസ് ടു റിസൽട്ട് അറിഞ്ഞതിനു ശേഷം, നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയതാണ് അമ്മയും മകളും. തിരികെ വീട്ടിലേയ്ക്ക് പോകാനായി റോഡ് മുറിച്ചു കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരുകയായിരുന്നു. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു. ചന്തക്കവലയിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകട കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement