Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ തുരുമ്പിച്ച് ഓട്ട വീണ് ഗ്യാസ് ചോർന്നു; വൻദുരന്തം ഒഴിവായത് സമയോചിത ഇടപെടൽ മൂലം.

അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ തുരുമ്പിച്ച് ഓട്ട വീണ് ഗ്യാസ് ചോർന്നു; വൻദുരന്തം ഒഴിവായത് സമയോചിത ഇടപെടൽ മൂലം.
പത്തനംതിട്ട: കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ ലീക്കായെങ്കിലും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
       കൊടുമൺ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഐക്കാട് പ്രവർത്തിക്കുന്ന 101-ാം നമ്പർ അംഗനവാടിയിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. ഐക്കാട് ഇടശ്ശേരിയത്ത് വീട്ടിലെ ദേവകിയമ്മയുടെ വീടിനോട് ചേർന്നുള്ള ഒരു ഭാഗത്തായിട്ടാണ് അംഗനവാടി പ്രവർത്തിക്കുന്നത്. രാവിലെ 5 മണിയോടെ ഗ്യാസിന്റെ മണം പടർന്നതോടെ ദേവകിയമ്മ ഉണർന്ന്  അടുക്കള പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടർ ലീക്കാവുന്നത് കണ്ടത്. തനിച്ചു താമസിക്കുന്ന ദേവകിയമ്മ,
അപകടം മണത്ത ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയും അവർ അടൂർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. വീട് മുഴുവൻ ഗ്യാസ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തി സിലിണ്ടർ അടുക്കളയിൽ നിന്നും പുറത്തേക്ക് മാറ്റിയപ്പോൾ സിലിണ്ടറിന്റെ അടിവശം ദ്രവിച്ച് ഓട്ട വീണ നിലയിലായിരുന്നു. 2026 മാർച്ച് മാസം വരെ എക്സ്പയറി ഡേറ്റ് ഉള്ള സിലിണ്ടറിന്‍റെയാണ് ചുവട് ദ്രവിച്ച് പൊളിഞ്ഞ അവസ്ഥയിൽ ആയിരുന്നത്. പറക്കോട്ട് പൂർണ്ണിമ ഗ്യാസ് ഏജൻസിയുടെ വിതരണത്തിലുള്ളതാണ് സിലിണ്ടർ എന്ന് വീട്ടുകാർ അറിയിച്ചു.
          ഗ്യാസ് ലീക്കായത് അറിയാതെ രാവിലെ എഴുന്നേറ്റ് സിലിണ്ടർ കത്തിക്കാൻ ശ്രമിക്കുകയോ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ, ഒരുപക്ഷേ തീ പിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ലീക്കായ സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് പൂർണ്ണമായി ചോർത്തി കളയുകയും മുറിക്കുള്ളിൽ അടിഞ്ഞു കൂടിയ ഗ്യാസ്, എക്സ്ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഫയർ ഫോഴ്സ് പുറത്തേക്ക് അടിച്ചുകളയും ചെയ്തു. സംഭവസമയത്ത് അംഗനവാടിയിൽ കുട്ടികൾ ഇല്ലാതിരുന്നതിനാലും സിലിണ്ടർ കൂടുതൽ ലീക്ക് ആകുന്നതിനു മുമ്പ് തന്നെ വീട്ടമ്മ ഇത് കണ്ടെത്തിയതുകൊണ്ടുമാണ് വലിയ അപകടം ഒഴിവായത്.

Post a Comment

0 Comments

Ad Code

Responsive Advertisement