Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനഞ്ചു വയസുകാരനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം.

പതിനഞ്ചു വയസുകാരനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം.
തിരു.: കാട്ടാക്കടയില്‍ പതിനഞ്ചു വയസുകാരനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. 15 വയസുകാരൻ ആദിശേഖറിനെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
        2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച്‌ കൊലപ്പെടുത്തിയതാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറ്റി ഇറക്കുകയുമായിരുന്നു. കാര്‍ അബദ്ധത്തില്‍ മുന്നോട്ടു നീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദമെങ്കിലും സിസി ടിവി ദൃശ്യങ്ങളും മറ്റൊരു ബന്ധുവിന്റെയും കുട്ടുകാരായ കുട്ടികളുടെയും നിര്‍ണ്ണായക ദൃക്‌സാക്ഷി മൊഴികളും പുറത്തു വന്നതോടെയാണ്, നടന്നത് ക്രൂരമായ കൊലപാതകായിരുന്നെന്ന വിവരം പുറത്തു വന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement