Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡില്‍ നിയന്ത്രണം നഷ്ടമായ തടി ലോറി, വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി.

എംസി റോഡില്‍ നിയന്ത്രണം നഷ്ടമായ തടി ലോറി, വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി.
കോട്ടയം: എംസി റോഡില്‍ നിയന്ത്രണം നഷ്ടമായ തടി ലോറി, റോഡരികിലെ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
      ഇന്നു പുലർച്ചെ എംസി റോഡില്‍ ചിങ്ങവനം മാവിളങ്ങ് ആശാൻ പടിയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നുമെത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേയ്ക്ക് ഇടിച്ചു കയറുകായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി പോസ്റ്റും ലൈനുകളും വീടിന്റെ മതിലും തകർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement