Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴയിൽ വീട് തകർന്ന് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു.

കനത്ത മഴയിൽ വീട് തകർന്ന് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു.
മംഗളൂരു: കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾ മരിച്ചു. ഉള്ളാളിൽ ആണ് ദാരുണസംഭവം. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. 
         കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച നിലയിൽ അമ്മ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. 
       ബെല്ലുഗ്രാമയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് മറ്റൊരു കുട്ടി മരണമടഞ്ഞത്. ബെല്ലുഗ്രാമ സ്വദേശി നൗഷാദിന്റെ മകൾ നയീമയാണ് മരിച്ചത്. വീടിന്റെ ഒരു ഭാഗത്തെ ഭിത്തി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement