Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാഹിയിൽ മദ്യത്തിന് വില വർദ്ധിപ്പിച്ചു.

മാഹിയിൽ മദ്യത്തിന് വില വർദ്ധിപ്പിച്ചു. 
മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വർദ്ധിപ്പിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വിലവർദ്ധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർദ്ധിച്ചത്. 50 ശതമാനത്തോളം വർദ്ധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. എന്നാൽ, വലിയ തോതിലുള്ള വിലവർദ്ധന മദ്യവില്പനയെ സാരമായി ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചത്. 
       മദ്യശാല ഉടമകൾ മെയ് മാസം 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്സസ്മെൻ്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്സസ്മെൻ്റ്) കൺട്രോളർ റൂൾസ് പ്രകാരം പരമാവധി പിഴ ചുമത്തും. ഇതു സംബന്ധിച്ച പരാതികൾ, 04132 262090 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement