Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കോട്ടയം: സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശോഭന കുമാരി (64) ആണ് മരിച്ചത്. 
       ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം - ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസിൽ നിന്ന് വീണ് ശോഭനകുമാരിക്ക് പരിക്കേൽക്കുകയായിരുന്നു.
ശോഭനയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മരണമടയുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും.
         അപകടത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement