Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹയർ സെക്കൻ്ററി പ്രവേശനം : ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ്.

ഹയർ സെക്കൻ്ററി പ്രവേശനം : ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ്.
തിരു.: ഹയർ സെക്കൻഡറി  പ്രവേശന ട്രയൽ അലോട്ട്മെൻ്റ് റിസൾട്ട് വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ് വേർഡും നൽകി പരിശോധിക്കാം. 
      ജൂൺ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാൽ, അപേക്ഷ വിവരങ്ങളിൽ തെറ്റു കടന്നു കൂടിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും കഴിയും. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർ, കാൻഡിഡേറ്റ് ലോഗിൻ ചെയ്‌ത ശേഷം ആവശ്യമായ തിരുത്തലുകൾ മെയ് 28, വൈകുന്നേരം 5ന് മുൻപായി വരുത്തണം. അപേക്ഷ നൽകിയിട്ടുള്ള എല്ലാ വിദ്യാർത്ഥികളും ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കണം. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെയും ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement