Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുന്നപ്ര തീരത്ത് കടലിൽ സിലിണ്ടർ രൂപത്തിലുള്ള വസ്തു.

പുന്നപ്ര തീരത്ത് കടലിൽ സിലിണ്ടർ രൂപത്തിലുള്ള വസ്തു.
ആലപ്പുഴ: പുന്നപ്രയിൽ കടലിൽ ചെറിയ സിലിണ്ടർ രൂപത്തിലുള്ള വസ്തു കണ്ടെത്തി. കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ ആണോ എന്ന സംശയം പരന്നതോടെ നാട്ടുകാർ ആശങ്കയിലായി. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പുന്നപ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി. 
        പരിശോധനയിൽ സ്കൂബ ഡൈവേഴ്‌സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തി. കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ആലപ്പുഴ തീരത്ത് എത്താനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement