Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒറ്റക്കൈയ്യുടെ കരുത്തിൽ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കളക്ടർ.

ഒറ്റക്കൈയ്യുടെ കരുത്തിൽ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കളക്ടർ.
ആലപ്പുഴ: വലതുകൈ ഇല്ലാത്ത പരിമിതിയെ മറികടന്ന് ഐഎഎസ് വിജയം വരിച്ച അമ്പലപ്പുഴക്കാരി പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കളക്ടർ.
       പാർവതി സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ ബൈക്ക് 
അപകടത്തിൽ പെട്ടാണ് വലതുകൈ മുട്ടിന് താഴെ വച്ച് നഷ്ടപ്പെടുന്നത്.
പിന്നീട് കൃത്രിമക്കൈയ്യാണ് പഠനത്തിന് പാർവതിക്ക് കൂട്ടായുണ്ടായിരുന്നത്. വലതു കൈ കൊണ്ട് എഴുതിയിരുന്ന പാർവതിയ്ക്ക എഴുത്ത് ഇടതു കൈ കൊണ്ടാക്കേണ്ടി വന്നു. ഒപ്പം ജീവിതം മുഴുവൻ ഇടതു കൈയ്യിലേയ്ക്ക് ആവാഹിച്ച് തളരാതെ കുതിച്ച പോരാട്ടത്തിൽ പാർവതിക്ക് 2024ലെ സിവിൽ സർവീസ് പരീക്ഷ, 282-ാം റാങ്കോടെ പാസ്സാകാനായി. തുടർന്നാണ് എറണാകുളം അസിസ്റ്റന്റ് കളക്ടർ ആയി നിയമനം ലഭിക്കുന്നത്.
       ആലപ്പുഴ കലക്ട്രേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ.എസ്. ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അദ്ധ്യാപിക ശ്രീകല എസ്. നായരുടെയും മകളാണ് പാർവതി.

Post a Comment

0 Comments

Ad Code

Responsive Advertisement