Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.
ഡൽഹി: കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു. ദ്വാരകയിൽ വീടിന് മുകളിലേയ്ക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് പെയ്‌തത്. 
        ശക്തമായ കാറ്റും ഇടിമിന്നലുമായി കനത്ത മഴ തുടർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സവുമുണ്ടായി. മരംകടപുഴകി വീണതിനെ തുടർന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരംവീണ് കാറുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴ തുടരുന്നത് വിമാനസർവീസുകളെയും ബാധിച്ചിട്ടുണ്ട്. 
       ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 20ഓളം വിമാനങ്ങൾ വൈകി. മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ കാലാവസഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement