Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊവിഡ് കേസുകൾ ഉയരുന്നു; പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി.

കൊവിഡ് കേസുകൾ ഉയരുന്നു; പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി.
തിരു.: പ്രായമായവരും രോഗങ്ങൾ ഉള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലെ അനാവശ്യ സന്ദ‍‌ർശനം ഒഴിവാക്കണം എന്നും മന്ത്രി പറഞ്ഞു. അടുത്ത ബന്ധുക്കൾ ഒഴികെയുള്ളവരെ സന്ദ‍ർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണം. ആശുപത്രികളിൽ ഉൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. 
     ലാബുകളിൽ ഉൾപ്പെടെ ആ‌‌ർടിപിസിആ‌ർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏ‍‌ർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 
       നിലവിൽ 519 കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേ‍‌ർത്തു. ആ​ഗോളതലത്തിൽ കൊവിഡ് കേസുകളിൽ വ‌‌ർദ്ധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ മീറ്റിങ്ങുകൾ നടത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും അവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement