Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റിൽ.

വര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റിൽ.
കോട്ടയം: ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍ (25) ആണ് അറസ്റ്റിലായത്. നിരവധി പേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്.
     വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതൽ തട്ടിപ്പ് വിവരം പുറത്തു വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇനിയും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാൻ സാധ്യതയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement