Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ.
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിക്കും. സമ്മേളനം ഭരണ-പ്രതിപക്ഷ ആരോപണ-പ്രത്യാരോപണത്തില്‍ പ്രക്ഷുബ്‌ധമാകാനാണ് സാധ്യത.
        പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ പ്രതിപക്ഷം ഉയർത്തുമ്പോള്‍, അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം പ്രതിപക്ഷത്തിനു നേരേ ഉന്നയിക്കാനാണ് എൻഡിഎ സർക്കാരിന്‍റെ നീക്കം. രാജ്യത്തിന്‍റെ വിദേശനയം ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെടുത്തിയെന്ന ആരോപണമായിരിക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ ഉന്നയിക്കുക. മറ്റു ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാന്‍റെ തീവ്രവാദ പിന്തുണ മനസിലാക്കിക്കൊടുക്കാൻ ഇന്ത്യക്കു സാധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചേക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement