Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയുടെ കണ്‍മുന്നില്‍ നിന്ന് നാലുവയസുകാരിയെ പുലി കടിച്ചു കൊണ്ടുപോയി.

അമ്മയുടെ കണ്‍മുന്നില്‍ നിന്ന് നാലുവയസുകാരിയെ പുലി കടിച്ചു കൊണ്ടുപോയി.
വാൽപ്പാറ: തമിഴ്നാട്ടിലെ വാല്‍പാറയ്ക്കു സമീപം അമ്മയുടെ കണ്‍മുന്നില്‍ നിന്ന് നാലുവയസുകാരിയെ പുലി കടിച്ചു കൊണ്ടുപോയി. വാല്‍പാറ ടൗണിനോടു ചേർന്നുള്ള പച്ചൈമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ, മോനിക്ക ദേവി ദമ്പതികളുടെ മകള്‍ റോഷ്‌നിയെ ആണു പുലി പിടിച്ചത്.
        ഇന്നലെ വൈകുന്നേരം ആറിന് വീടിനു മുന്നില്‍ സമീപം കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍ നിന്നെത്തിയ പുലി, കുട്ടിയെ കടിച്ചെടുത്തു കൊണ്ടു പോകുകയായിരുന്നു. കുട്ടിയുടെ അമ്മ പുലിയുടെ പിന്നാലെ ഓടിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഇവിടെ ജോലിയ്ക്ക് എത്തിയത്. 

Post a Comment

0 Comments

Ad Code

Responsive Advertisement